തണുപ്പുള്ള ഒരു പുലർകാലം.അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്.ഖാലിദ് റാസ എന്ന സുന്ദരനായ കശ്മീരിയെ.തോളിൽ ഒരു ബാഗും ചുമന്ന് അവൻ എന്റെ മുന്നിൽ വന്ന് പുഞ്ചിരിച്ചപ്പോൾ ആ കണ്ണുകളിലെ തിളക്കം അന്നേ ശ്രദ്ധിച്ചിരുന്നു.പിന്നീട് എപ്പോഴാണ് അവൻ എന്റെ ആത്മ മിത്രമായതെന്നു അറിയില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ പറ്റി പറഞ്ഞാൽ അവൻ കളിയാക്കുമായിരുന്നു.ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ അവന്റെ നാടിനെ പറ്റി പറയാൻ എന്നും നൂറു നാവായിരുന്നു അവന്.ബാരമുള്ള ജില്ലയിലെ ഉറി എന്ന മനോഹരമായ താഴ്വരയിലാണ് അവൻ ജനിച്ചതും വളർന്നതും.ഛലം നദിയുടെ തീരത്ത് അനുകരണീയമായ ഒരു സംസ്കൃതിയുടെ ഉടമകൾ.അതിർത്തിയിൽ നിന്നും പതിനെട്ട് കിലോമീറ്റർ മാത്രം ദൂരമുള്ള വിനോദ സഞ്ചാരികളുടെ പറുദീസ.
കാശ്മീർ തീവ്രവാദത്തെ അസഹിഷ്ണുതയോടെ മാത്രം കണ്ടിരുന്ന എനിക്ക് പലപ്പോഴും അവനോട് തർക്കിക്കേണ്ടി വന്നിട്ടുണ്ട്.അപ്പോഴെല്ലാം വർദ്ധിത വീര്യത്തോടെ അവൻ പറയും...
ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം,ഞങ്ങൾ ഒരിക്കലും ഇന്ത്യയുടെയോ പാകിസ്താനിന്റെയോ ഭാഗമല്ലായിരുന്നു.
ഞങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കരുത്,മതമല്ല ഞങ്ങളുടെ ദേശീയതയാണ്,സംസ്കൃതിയാണ് ഞങ്ങളെ ഒന്നിച്ചു നിർത്തുന്നത്.ഇത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്.ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾ നിഷേധിക്കരുത്.ഭരണകൂടം എന്ത് മേൽവിലാസം തന്നാലും ചരിത്രകാരന്മാർ ഞങ്ങളെ എന്ത് പേരിട്ട് വിളിച്ചാലും,മാധ്യമങ്ങൾ എന്ത് ഛർദിച്ചാലും അത് അപ്പാടെ വിഴുങ്ങുന്ന നിങ്ങൾക്ക് മുമ്പിൽ ഞങ്ങൾ എങ്ങനെ അവതരിപ്പിക്കപ്പെട്ടാലും .....
ഞാൻ ചോദിച്ചു ...അക്രമത്തിലൂടെ എന്ത് സ്വാതന്ത്ര്യം ആണ് നിങ്ങൾ കാംക്ഷിക്കുന്നത്. ഇന്ത്യയിൽ നിങ്ങൾ സ്വതന്ത്രരല്ലേ.ഈ പോരാട്ടത്തിൽ നിരപരാധികളും ശിക്ഷിക്കപ്പെടില്ലേ.
അവൻ പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു നിങ്ങളുടെ പട്ടാളം ഞങ്ങളെ വേട്ടയാടുകയാണ്.ഞങ്ങളെ തോക്കിൻ കുഴലിൽ നിർത്തിയിട്ട് സ്ത്രീകളെ ഉപദ്രവിച്ചാൽ ഞങ്ങൾ പിന്നെ എന്താണ് ചെയ്യുക. ഞങ്ങൾ അവസാനം വരെ പോരാടും.ഇടക്ക് ജീവൻ നഷ്ടപ്പെടുന്നവർ രക്ത സാക്ഷികളാണ്.നിങ്ങൾ അവരെ എന്ത് പേരിട്ട് വിളിച്ചാലും.
ഞാനോർത്തു ..ചരിത്രം എന്നും ഇരകൾക്കും വേട്ടക്കാരനും രണ്ടാണല്ലോ.സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി രക്തസാക്ഷികൾ ആയ ഇന്ത്യക്കാർ വെള്ളക്കാർക്ക് എന്നും കൊടും ഭീകരർ ആയിരുന്നു.
എന്നിട്ടും നിങ്ങളുടെ പാതയെ അംഗീകരിക്കാൻ കഴിയുന്നില്ലല്ലോ ഖാലിദ്......
എന്താണ് നിന്റെ ലക്ഷ്യം ..ഞാൻ ചോദിച്ചു .
ഞങ്ങളുടെ നാട്ടിൽ ...ഉറിയിൽ ...വൃദ്ധരും ചെറുപ്പക്കാരും കുറവാണ്.കുട്ടികൾ ആണ് കൂടുതൽ.അതിർത്തിയിൽ താമസിക്കുന്ന ഞങ്ങളാണല്ലോ എല്ലാ യുദ്ധങ്ങളുടെയും ഇരകൾ.ഈ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കണം,പുതിയ ഒരു തലമുറക്കായ്....വെടിയൊച്ചകൾക്കും നിലവിളികൾക്കും സ്ഫോടനങ്ങൾക്കും നടുവിൽ കഴിയുന്ന ഞങ്ങൾക്ക് ജീവിതമുണ്ടെന്ന് അഹങ്കരിക്കാൻ ആകില്ല.സ്വപ്നം കാണാനുള്ള അവകാശവും ഇല്ല.
അവന്റെ കണ്ണുകൾ ചുവന്നിരുന്നു.ബന്ധുക്കൾ കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അവന്റെ ഉള്ളിൽ ഒരു നെരിപോട് എരിയുന്നത് എനിക്ക് കാണാമായിരുന്നു.എങ്കിലും ഞാൻ ആശ്വസിച്ചു,ആയുധം എടുക്കുമെന്ന് അവൻ പറഞ്ഞില്ലല്ലോ.എന്റെ നാട്ടിലെ സമാധാനവും ശാന്തിയും കണ്ടു വളർന്നത് കൊണ്ടായിരിക്കാം നിന്നെ പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്തത്.
പഠനം പൂർത്തിയാക്കി അവൻ നാട്ടിലേക്ക് ട്രെയിൻ കയറുമ്പോൾ ഒരിക്കലും കരുതിയില്ല ഇത് അവസാന കൂടിക്കാഴ്ച ആകുമെന്ന്.ഒരുപാട് അന്വേഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം .പത്രങ്ങളിൽ ഉറിയുടെ വാർത്തകൾ വരുമ്പോൾ ഇന്നും ഒരു നെഞ്ചിടിപ്പോടെ ഞാൻ അവന്റെ പേര് തിരയാറുണ്ട്.പക്ഷെ അപ്പോഴും മനസ്സ് പറയാറുണ്ട് എന്നെങ്കിലും ഒരിക്കൽ ആ പഴയ പുഞ്ചിരിയുമായ് എന്റെ മുമ്പിൽ അവൻ വന്ന് നിൽക്കും...പതിന്നാലു വർഷങ്ങൾക്കിപ്പുറവും നടക്കാതെ പോയ സ്വപ്നങ്ങളുടെ നെരിപ്പോടുമായി.
എന്റെ നാട് തരുന്ന സ്നേഹത്തിന്റെ, സമാധാനത്തിന്റെ കുടക്കീഴിൽ കഴിയുമ്പോഴും നീ ഒരു നോവായി എന്റെ ഓർമകളിൽ പടരാറുണ്ട്..
ഉറിയിലെ കുട്ടികൾക്ക് ഇടയിൽ ഒരു സ്വാന്തനമായി,ധൈര്യമായി ഇപ്പോഴും നീ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം ...പ്രിയ സഹോദരാ ....

No comments:
Post a Comment